gg
വടക്കാങ്ങരയിലെ അനധികൃത കരിങ്കൽ ക്വാറി

പെരിന്തൽമണ്ണ: മങ്കടയിലെ വടക്കാങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് 9.75 ലക്ഷം രൂപ പിഴയിട്ടു. പ്രവർത്തനാനുമതിയില്ലാതെ കരിങ്കൽ ഖനനം നടത്തിയതിനാണ് പിഴ. മങ്കട, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ വടക്കാങ്ങരയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് 2017 വരെ ലൈസൻസ് അനുവദിച്ചിരുന്നെങ്കിലും വ്യാപകമായ പരാതിയെ തുടർന്ന് പിന്നീട് പുതുക്കി നൽകിയില്ല. എന്നാൽ പ്രവർത്തനം തുടർന്ന ക്വാറിക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്നും പ്രവർത്തനം നടക്കുന്നതായി ക്വാറിക്കെതിരെ പരാതിയുണ്ടായിരുന്നു.