എടപ്പാൾ: ബൈക്ക് യാത്രക്കിടെ റോഡിൽ കുഴഞ്ഞുവീണ് വൃദ്ധ മരിച്ചു. എടപ്പാൾ തലമുണ്ട സ്‌കൂളിന് സമീപം താമസിക്കുന്ന ആശാരിപറമ്പിൽ പരേതനായ ശങ്കരന്റെ ഭാര്യ തങ്ക (61) ആണ് മരിച്ചത്. തിങ്കളാഴ്ച പടിഞ്ഞാറങ്ങാടിയിലെ മകളുടെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങി വരുന്നതിനിടെ കുമരനെല്ലൂരിൽവെച്ച് അസ്വസ്ഥത അനുഭവടപ്പെട്ടു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പേരക്കുട്ടി വാഹനം നിർത്തി തങ്കയെ ഇറക്കിയതും പൊടുന്നനെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ എടപ്പാളിലും പിന്നീട് തൃശൂരിലെയും ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. മക്കൾ: വസന്ത, സുരേഷ് ബാബു, ഹരിദാസൻ. മരുമക്കൾ: സബിത, നിത്യ, രാജൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പൊന്നാനി ശ്മശാനത്തിൽ സംസ്കരിച്ചു.