കൊണ്ടോട്ടി: പുളിക്കൽ നിന്നും പറവൂരിലേക്ക് സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പെരിയമ്പലം മാണാക്കുന്നൻ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. പറവൂരിൽ നിന്നും പുളിക്കലേക്ക് യാത്രക്കാരുമായി വരുന്നതിനിടെ പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ മറിയുകയായിരുന്നു. ഉന്നലെ ഉച്ചക്ക് 2.30 ഓടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പിതാവ്: അഹമ്മദ്. മാതാവ്: പരേതയായ നഫീസ. ഭാര്യ: ഉമ്മുകുൽസു. മക്കൾ: മുബശിറ, മുൻഷിദ.മ രുമകൻ: ഷാഹുൽ ഹമീദ് (സിയാംകണ്ടം). സഹോദരങ്ങൾ: ജാഫർ, ഫാത്തിമ, നസീറ, ജമീല, സുലൈഖ. കബറടക്കം ഇന്ന് ജുമുഅക്ക് ശേഷം പുളിക്കൽ ജുമാ മസ്ജിദിൽ.
ജോലിക്കിടെ ലൈൻമാൻ
പോസ്റ്റിൽനിന്ന് വീണ് മരിച്ചു
കൊണ്ടോട്ടി: വൈദ്യുത തൂണിൽ നിന്ന് വീണ് ലൈൻമാൻ മരിച്ചു. കെ.എസ്.ഇ.ബി പുളിക്കൽ സെക്ഷനിലെ ലൈൻമാൻ സിയാംകണ്ടം കുവ്വയിൽമൂലയിൽ പരേതനായ കോഴിക്കോടൻ മുഹമ്മദിന്റെ മകൻ കോഴിക്കോടൻ ഹുസൈൻകുട്ടി (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഐക്കരപ്പടി പുത്തൂപ്പാടം നെച്ചിയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് സ്റ്റേവയർ വലിച്ച് കെട്ടാനുള്ള ശ്രമത്തിനിടെ പിടിവിട്ട് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച് തകർന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ആമിന. ഭാര്യ:സാജിത. മക്കൾ: അമാന നിസ്വ (രാമനാട്ടുകര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി), ഫാത്തിമ നജ്വ (ഏഴാം ക്ലാസ് വിദ്യാർഥി എ.എം.എം.എച്ച്.എസ് പുളിക്കൽ). സഹോദരങ്ങൾ: സെയ്തലവി, അബൂബക്കർ, അബ്ദുറഹ്മാൻ, ഫാത്തിമ, നഫീസ.