bbb
പി.ടി.സന്തോഷ്

മലപ്പുറം: തപാലിൽ കത്തെഴുതൽ നിലനിറുത്താനായി , 38-ാം വർഷത്തിലെത്തിയ 'ഇന്ന്' മാസികയിലേക്ക് സാമൂഹിക പ്രസക്തിയുള്ള ഏറ്റവുമധികം കത്തുകൾ 2018ൽ തപാലിൽ അയച്ച വ്യക്തിക്കുള്ള അഖില കേരള തപാൽ അക്ഷരബന്ധു പുരസ്‌കാരത്തിന് പെരിന്തൽമണ്ണ സുധീഷ് നഗറിലെ പി.ടി.സന്തോഷ് അർഹനായി. 100 പോസ്റ്റ്കാർഡും പ്രശസ്തിഫലകവുമാണ് സമ്മാനം. ഫെബ്രുവരി രണ്ടാംവാരം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് സമ്മാനിക്കും.