കോട്ടയ്‌ക്കൽ: കവിയും സാഹിത്യകാരനുമായ സി.എ. വാരിയർ (88) നിര്യാതനായി. ഇന്നലെ പുലർച്ചെ കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല ബോർഡ് അംഗമാണ്. തിരൂർ തുഞ്ചൻ സ്‌മാരക ട്രസ്റ്റ്, എൻ.വി. കൃഷ്ണവാരിയർ സ്മാരക ട്രസ്റ്റ് തുടങ്ങിയവയിലും അംഗമായിരുന്നു. അയ്യപ്പചരിതം, സമ്പൂർണ രാമായണം, സീതാപരിത്യാഗം (ആട്ടക്കഥ), പ്രഹ്ലാദ ചരിത്രം, വൈദ്യരത്നത്തിന്റെ ഡയറിയിലൂടെ, പീലിത്തുണ്ടുകൾ, കയ്‌പും മധുരവും, അജ്ഞാത സുകൃതങ്ങൾ (കവിതാ സമാഹാരം) എന്നിവയാണ് കൃതികൾ. ഭാര്യ: പരേതയായ കൈതൃകോവിൽ ചന്ദനക്കാവിൽ വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ. മക്കൾ : ഉഷാ രാമകൃഷ്ണൻ, സുഭാഷ്. മരുമകൻ : രാമകൃഷ്ണൻ.