എടയൂർ: പൂക്കാട്ടിരി ശ്രീ സുബ്രഹ്മണ്യകോവിലിന്റെ പുതുതായി നിർമ്മിച്ച ശ്രീകോവിലിൽ പുന:പ്രതിഷ്ഠയും തേർപൂജ മഹോത്സവവും നടന്നു . രാവിലെ ആറിന് ഗണപതിഹോമം, പുതുക്കിപ്പണിത സുബ്രഹ്മണ്യക്ഷേത്ര ത്തിലെ പുനഃപ്രതിഷ്ഠ, രാവിലെ 9.15ന് ശേഷമുള്ള മുഹൂർത്തത്തിൽ അഷ്ടദിക്പാല പൂജ, ബ്രഹ്മകലശം, ആവാഹനം എന്നിവയും നടന്നു . തലേ ദിവസം വൈകിട്ട് ആറിന് ശേഷം ഭഗവാനെ ജലാധിവാസം ചെയ്തിരുന്നു. ക്ഷേത്രം പൂശാലിമാരായ ശങ്കുണ്ണി, സുന്ദരൻ, പാങ്ങ്, കൊളത്തൂർ മഞ്ഞച്ചോല കുഞ്ചു, കൊളത്തൂർ പരമൻ എന്നിവരുടെയും കാർമ്മികത്വത്തിൽ കലർവാടി പുനഃപ്രതിഷ്ഠ നടത്തി . ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം. വൈകിട്ട് മൂന്നിന് പുറത്തേക്ക് എഴുന്നെള്ളിപ്പ് . ആറുമണിക്ക് ദീപാരാധന, എട്ട് മണിക്ക് തായമ്പക, രാത്രി പത്തിന് നാടൻപാട്ട് , പുലർച്ചെ മൂന്നിന് എഴുന്നെള്ളിപ്പ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും .