നിലമ്പൂർ: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ.സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷനും സംയുക്തമായി നടത്തിയ നിലമ്പൂർ മേഖലാ കിഡ്‌സ് ഫെസ്റ്റിൽ 460 പോയിന്റുമായി നിലമ്പൂർ ഗുഡ് ഹോപ്പ് സ്‌കൂൾ ജേതാക്കളായി. 348 പോയിന്റുമായി പീസ് മമ്പാട് രണ്ടാംസ്ഥാനവും 339 പോയിന്റുമായി നജാത്ത് കരുവാരക്കുണ്ട് മൂന്നാം സ്ഥാനവും നേടി. ഗൈഡൻസ് എടക്കര (320), സ്പ്രിംഗ്‌സ് നിലമ്പൂർ (316) നാലും അഞ്ചും സ്ഥാനങ്ങൾ നേടി. കാറ്റഗറി ഒന്നിൽ ഓട്ടൻ സ്‌കൂൾ വണ്ടൂർ (95), ഗുഡ് ഹോപ്പ് നിലമ്പൂർ (89), പീസ് മമ്പാട്( 76) എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറിയിൽ രണ്ടിൽ ഗുഡ് ഹോപ്പ് നിലമ്പൂർ (138), പീസ് മമ്പാട് (97), ഗൈഡൻസ് എടക്കര (71) എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാറ്റഗറി മൂന്നിൽ ഗുഡ് ഹോപ്പ് നിലമ്പൂർ (123), നജാത്ത് കരുവാരക്കുണ്ട് (98), സ്പ്രിഗ്‌സ് നിലമ്പൂർ (95) എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാറ്റഗറി നാലിൽ ഗുഡ് ഹോപ്പ് നിലമ്പൂർ (110), ഗൈഡൻസ് എടക്കര (99), നജാത്ത് കരുവാരക്കുണ്ട് (98) എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. എം.എൽ.എ എ.പി.അനിൽകുമാർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ ഡോ.ഇസഹാക്ക് മുഹമ്മദ് സ്വാഗതവും ഡോ.അനസ് നന്ദിയും പറഞ്ഞു.സി.സി.അനീഷ് കുമാർ, കെ.റഫീഖ് മുഹമ്മദ്, സി.ജെ.റോബിൻസൺ, ഷഹല ബീഗം, ജെസി ,ഇ.പി.അജീന , റിഷ്‌നി ,അബ്ദുൾ അസിസ് എന്നിവർ സംസാരിച്ചു.