speaker
പൊ​ന്നാ​നി​ ​ന​ഗ​ര​സ​ഭ​ ​മ​ത്സ്യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളായ മ​ക്ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​ന്ന​ ​ലാ​പ്‌​ടോ​പ്പ് ​വി​ത​ര​ണം​ ​സ്പീ​ക്കർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ വിവിധയിടങ്ങളിൽ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി കമ്യൂണിറ്റി സ്റ്റഡി സെന്റർ ഒരുക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പൊന്നാനി നഗരസഭ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി നൽകുന്ന ലാപ്‌ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ നിന്ന് തിരിച്ചെത്തി വൈകുന്നേരങ്ങളിൽ വീടുകളിൽ പഠിക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായാണ് കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ ഒരുക്കുന്നത്. ആറ് മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കുന്ന സ്റ്റഡി സെന്ററിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾ തീർക്കാനായി അധ്യാപകരും ഉണ്ടാകും. കൂടാതെ കേരളത്തിലാദ്യമായി വീടിന് പുറത്ത് പഠിക്കാനുള്ള സൗകര്യമൊരുക്കുന്ന ഈ കമ്മ്യൂണിറ്റി സ്റ്റഡി സെന്ററിൽ പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ലഘുഭക്ഷണം നൽകുമെന്നും സ്പീക്കർ പറഞ്ഞു. ഡിജിറ്റൽ ലോകത്തേക്ക് കടക്കുന്ന നഗരസഭയുടെ പദ്ധതി പ്രകാരം ലാപ്‌ടോപ്പ് ലഭിച്ചവർക്കും യുവതലമുറയ്ക്കും ഡിജിറ്റൽ ലോകത്ത് നല്ല മനുഷ്യനാകാനുള്ള പരിശീലന ക്ലാസ്സ് നഗരസഭയുടെ കീഴിൽ നൽകും. പൊന്നാനിയിൽ എല്ലാ രംഗങ്ങളിലുമായി സമഗ്ര വികസനമാണ് നടപ്പിലാക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് സൗജന്യമായി ലാപ് ടോപ്പ് നൽകുന്നത്. 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പൊന്നാനി നഗരസഭ ലാപ്‌ടോപ്പ് വിതരണം ചെയ്തിരിക്കുന്നത്. നഗരസഭ പരിധിയിലെ അംഗീകൃത മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ 131 പേർക്കാണ് ലാപ്‌ടോപ്പ് നൽകിയത്. 37.50 ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. രണ്ടും മൂന്നുംവർഷ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും മറ്റ് പ്രൊഫഷനൽ കോഴ്‌സ് വിദ്യാർത്ഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പൊന്നാനി നഗരസഭ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, വൈസ് ചെയർമാൻ രമാദേവി സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.മുഹമ്മദ് ബഷീർ, അഷ്‌റഫ് പറമ്പിൽ, കൗൺസിലർമാരായ എ.കെ ജബ്ബാർ, എം.പി അബ്ദുനിസാർ, ഇ.ബാബുരാജ്, മത്സ്യ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ നാസർ പതിയോടത്ത്, സൈഫു പൂളക്കൽ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ എ.എ സുലൈമാൻ എന്നിവർ സംസാരിച്ചു