മലപ്പുറം: ചീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിച്ചു. 1.25 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ചീക്കോട് മുണ്ടക്കലിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇ. അഹമ്മദ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ടി.വി ഇബ്രീഹം എം.എൽ.എയും കൊലത്തിക്കൽ
മമ്മദ്കുട്ടി ഹാജി മെമ്മോറിയൽ മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും നിർവ്വഹിച്ചു. ടി.വി ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരതാട്ടുതൊടി ഷരീഫ, കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എം.പി രമ, മുതുവല്ലൂർ പഞ്ചായത്ത്പ്രസിഡന്റ് കെ.എ സഗീർ,
ടി. മരക്കാരുട്ടി, എം.പി മുഹമ്മദ്, എളങ്കയിൽ മുംതാസ്, ജൈസൽ എളമരം, ടി.കെ സാജിദ, പൊന്നാടൻ ഷാഹുൽ ഹമീദ്, എം. മുഹമ്മദലി, എടശ്ശേരി റസിയ, മെമ്പർമാരായ സമദ് പൊന്നാട്, അസ്ലം മാസ്റ്റർ, ശ്രീജ, താഹിറ, സാജിദ,
സൈനബ, നാരാണയൻ, ധന്യ, സി.സി ഉമ്മർ, നസീറ, ബുഷറ, സുലോചന, മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.