jayakrishnan

മലപ്പുറം: തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ സംരക്ഷിച്ചുക്കൊണ്ട് നിയമാനുസൃതം നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരും മാനേജ്‌മെന്റും തമ്മിൽ കൂടിയാലോചന നടത്തണം. മൂന്നുവർഷമായി ശമ്പളം ലഭിക്കാതെ മൂവായിരത്തിലധികം അദ്ധ്യാപകർ സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്നുണ്ടെന്നും അവരെ ഭീക്ഷാടന സമരത്തിലേക്ക് തള്ളി വിടരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ഒ.കെ.ജയകൃഷ്ണൻ (പ്രസിഡന്റ്), ഇന്ദുമതി അന്തർജനം, കെ.സി. സ്‌നേഹശ്രീ, എൻ.ഗോപാലകൃഷ്ണൻ, ജോർജ് രത്‌നം (വൈസ് പ്രസിഡന്റുമാർ), എൻ.ശ്രീകുമാർ (ജനറൽ സെക്രട്ടറി). പി.കെ. മാത്യു, കെ.ബുഹാരി, എസ്.ഹാരിസ്, എസ്. സതീഷ് കുമാർ, എം. വിനോദ് (സെക്രട്ടറിമാർ), കെ.എസ്. ഭരത് രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.