തിരുരങ്ങാടി : ചെറുമുക്ക് കിഴക്കേത്തല തണ്ടാശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ കൊടിയേറ്റം തണ്ടാശ്ശേരി കുടംബങ്ങളുടെയും ഭക്തജനങ്ങളുടെയും നേത്യതത്തിൽ തണ്ടാശ്ശേരി സുബ്രമണ്യൻ പതാക ഉയർത്തി. ഈമാസം 25ന് ഉത്സവം വിപുലമായി നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് അഞ്ചിന് കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ നിന്നും ദേവീ കലകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി കലശം എഴുന്നള്ളത്തും ഉണ്ടായിരിക്കും.