പൊന്നാനി: കലർപ്പിന്റെ ഉത്സവമാണ് സംസ്ക്കാരമെന്ന് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സന്നദ്ധ കൂട്ടായ്മയായ കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം പൊന്നാനിയുടെ ഓഫീസ് കെട്ടിടോത്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്‌കാരത്തെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നതാണ് കാലം ആവശ്യപ്പെടുന്നത്.സംസ്ക്കാരം മറവിരോഗത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.കെ കുഞ്ഞൻബാവ അദ്ധ്യക്ഷത വഹിച്ചു.പി സുരേന്ദ്രൻ, ടി.വി അബ്ദുറഹിമാൻ കുട്ടി, വി വി രാമചന്ദ്രൻ, ഇമ്പിച്ചിക്കോയ തങ്ങൾ, ഇബ്രാഹിം പൊന്നാനി, കെ വി നദീർ, കലാഭവൻ അഷ്റഫ്, കെ വി ഹബീബുറഹ്മാൻ, സി അബ്ദുല്ല, വി ഉസ്മാൻ, പി പി കരീം എന്നിവർ സംസാരിച്ചു. ഓഫീസ് ഉദ്ഘാടനം വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മഖ്ദൂം മുത്തുകോയ തങ്ങൾ, ഫൈസൽ ഫൈസി സംസാരിച്ചു.വനിത സംഗമം നഗരസഭ കൗൺസിലർ എസ് ജമീല ഉദ്ഘാടനം ചെയ്തു.ആരിഫ സഫറുള്ള അധ്യക്ഷത വഹിച്ചു. ഉമൈമത്ത് ടീച്ചർ,ഖൻസാ കരീമുള്ള, സൗദാബി ഫസലുറഹ്മാൻ സംസാരിച്ചു. പൊതുസമ്മേളനം പൊന്നാനി നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.എം ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനം നഗരസഭ ചെയർമാൻ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറമ്പിൽ അഷറഫ് ഏറ്റുവാങ്ങി. ട്രാഫിക് ബോധവത്ക്കരണ കാമ്പയിൻ പ്രഖ്യാപനം എം.വി.ഐ കെ നിസാർ നടത്തി.