നിലമ്പൂർ: റോഡരികിൽ സ്കൂട്ടർ നിറുത്തി ഫോൺ ചെയ്യവേ യുവതി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. നിലമ്പൂർ വീട്ടിച്ചാൽ ചേലവന സരിത (34) ആണ് മരിച്ചത്. ബസ് ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 8.30ന് വടപുറം പട്ടിക്കാട് സംസ്ഥാന പാതയിൽ കമ്പനിപ്പടിയിലാണ് അപകടം.
വണ്ടൂരിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സരിത ജോലിക്കു പോകാൻ മമ്പാട്ടുള്ള താമസസ്ഥലത്തു നിന്ന് വരികയായിരുന്നു. തൃശൂരിൽ നിന്ന് കൽപ്പറ്റയ്ക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചത്. ബസിനടിയിൽ കുടുങ്ങിയ സരിതയേയും സ്കൂട്ടറിനെയും വലിച്ചിഴച്ച് മുന്നോട്ടു നീങ്ങിയ ബസ് ഒരു സ്വകാര്യ സ്ഥാപനത്തിലിടിച്ച് നിൽക്കുകയായിരുന്നു. ലീഫ് പൊട്ടിയതാണ് അപകട കാരണമെന്നാണ് സൂചന. സരിതയുടെ മക്കൾ: ശിവനേഷ്, സുനിത, ശക്തിമൂർത്തി.