തേഞ്ഞിപ്പലം: പെരുവള്ളൂർ കല്ലടപ്പാടത്തേക്ക് കല്ല് വണ്ടി മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. കൂമണ്ണ കോനാരി നാസർ എന്ന ബിച്ചയുടെ ഉടമസ്ഥതയിലുള്ള നിസാൻ ആണ് നാലു മീറ്ററോളം താഴ്ചയുള്ള വയലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.