sibab
സിബാഖ് കലോത്സവത്തിനായി കേരളത്തിലെത്തിയ ദാറുൽഹുദായുടെ പുങ്കനൂർ കാമ്പസ് വിദ്യാർത്ഥികളെ പരപ്പനാങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു.

തിരൂരങ്ങാടി: സിബാഖ് ദേശീയ കലോത്സവത്തിൽ പങ്കെടുക്കാൻ ദാറുൽഹുദാ വാഴ്സിറ്റിയിലെത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് വാഴ്സിറ്റി അധികൃതരും സംഘാടകരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. വാഴ്സിറ്റിയുടെ പശ്ചിമ ബംഗാൾ കാമ്പസിൽ നിന്നുള്ള അമ്പതിധികം മത്സരാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന ആദ്യസംഘം ഇന്നലെ രാവിലെ ആറരയോടെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ആസാം കാമ്പസിൽ നിന്നുള്ള നാൽപതിലധികം പേരടങ്ങുന്ന സംഘത്തിനും ആന്ധ്രയിലെ പുങ്കനൂർ കാമ്പസിൽ നിന്നുള്ള അമ്പതിലധികം മത്സരാർത്ഥികൾക്കും റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സ്വീകരണം നൽകി.
മുംബൈ ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ്, കർണാടകയിലെ ഹാംഗലിലുള്ള ദാറുൽഹുദാ കാമ്പസ്, മാടന്നൂർ ദാറുന്നൂർ ഇസ്ലാമിക് കോളേജ്, കാശിപ്പട്ടണം നൂറുൽ ഹുദാ അറബിക് കോളേജ് തുടങ്ങി എട്ട് സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇന്നലെ രാത്രിയോടെയാണ് വാഴ്സിറ്റിയിലെത്തിയത്.
വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇസ്‌ലാം ആൻഡ് കണ്ടമ്പററി സ്റ്റഡീസിന്(നിക്സ്) കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യർത്ഥികൾക്കായി പ്രത്യേക വിഭാഗത്തിലാണ് മത്സരങ്ങൾ. വിധികർത്തകളായി എത്തുന്നതും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.