urban-bank
ഏകദിന സൈബർ സെക്യൂരിറ്റി സെമിനാർ കേരള അർബൻ ബാങ്ക് ഫെഡറേഷൻ മുൻചെയർമാൻ പി.പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അർബൻ ബാങ്ക് സംസ്ഥാനത്തെ അർബൻ ബാങ്കുകളുടെ സി.ഇ.ഒമാർക്കായി സംഘടിപ്പിക്കുന്ന ഏകദിന സൈബർ സെക്യൂരിറ്റി സെമിനാർ ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു . സെമിനാർ കേരള അർബൻ ബാങ്ക് ഫെഡറേഷൻ മുൻചെയർമാൻ പി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കേരള അർബൻ ബാങ്ക് ഫെഡറേഷൻ പ്രസിഡണ്ട് എ.ടി അബ്ദുള്ള കോയ, സി.ഇ.ഒ ഫോറം ചെയർമാൻ ടി.കെ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ബാംഗ്ലൂർ ഐസേഫ് ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി വിദഗ്ദൻ ശരത് ചെഗ്ഗു വിഷയാവതരണം നടത്തി. ജനറൽ മാനേജർ വി.മോഹൻ സ്വാഗതവും അസിസ്റ്റൻറ് ജനറൽ മാനേജർ കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.