muhammed-shafeeq
muhammed shafeeq

കൊണ്ടോട്ടി: ബാഗ്ലൂരിലുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി മുണ്ടപ്പലം നെച്ചിൽ ബഷീറിന്റെ മകൻ മുഹമ്മദ് ഷഫീഖ് (ജാസി- 22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ബാഗ്ലൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജാസിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. കൊണ്ടോട്ടിയിൽ മൊബൈൽ കടയിൽ ജോലി ചെയ്തിരുന്നു. മാതാവ്.സക്കീന. സഹോദരങ്ങൾ: ഷിബില, സനഹ്.