മലപ്പുറം: സമസ്ത കേരളാ സുന്നി യുവജന സംഘം (എസ്.വൈ.എസ്) ഇനി മലപ്പുറത്ത് മലപ്പുറം ഈസ്റ്റ് , വെസ്റ്റ് എന്നിങ്ങനെ രണ്ട് ജില്ലാ ഘടകങ്ങളായി പ്രവർത്തിക്കും. മലപ്പുറം ടൗൺ ഹാളിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിൽ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഇരു ജില്ലാ ഘടകങ്ങളുടെ പ്രഖ്യാപനം നടത്തി. രാവിലെ മലപ്പുറത്ത് ചേർന്ന ജില്ലാ യൂത്ത് കൗൺസിൽ രണ്ടു ജില്ലാ ഘടകങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു. ജില്ലാ യൂത്ത് കൗൺസിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നേതൃത്വം നൽകി. പ്രതിനിധി സമ്മേളനം സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി.പി സൈദലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി, എളമരം, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബൂബക്കർ പടിക്കൽ, ഊരകം അബ്ദുറഹ്മാൻ സഖാഫി, കെ.പി.എച്ച് തങ്ങൾ പ്രസംഗിച്ചു. ഇരു ജില്ലാ ഭാരവാഹികൾക്കുമുള്ള രേഖകളും പതാകയും സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി കൈമാറി.
ഇസ്റ്റ് ജില്ലാ ഭാരവാഹികളായി ഇ.കെ മുഹമ്മദ് കോയ സഖാഫി (പ്രസിഡന്റ്) കെ.പി ജമാൽ കരുളായി (ജനറൽ സെക്രട്ടറി), എ പി ബശീർ ചെല്ലക്കൊടി (ഫിനാൻസ് സെക്രട്ടറി) തിരഞ്ഞെടുത്തു. വെസ്റ്റ് ജില്ലാ ഭാരവാഹികളായി സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി (പ്രസിഡന്റ്), വി.പി.എം ബശീർ പറവന്നൂർ (ജനറൽ സെക്രട്ടറി), ടി അലവി പുതുപറമ്പ് (ഫിനാൻസ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.