താനൂർ: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നിറമരതൂർ കാളാട് പരേതനായ ചാരാത്ത് തോട്ടിപ്പാട്ട് മൊയ്തീൻകുട്ടിയുടെ ഭാര്യ കദീജ (60) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നിറമരുതൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. മകനോടപ്പം പഞ്ചായത്ത് ഓഫീസിൽ വന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. മകൻ: ജംഷീർ. മരുമകൾ: ഫസീല.