മഞ്ചേരി: തുടർച്ചയായ മൂന്നാം വർഷവും ജില്ലയിലേക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ. മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി.സാജിദിനെയെയാണ് അർഹതയ്ക്കുള്ള അംഗീകാരം തേടിയെത്തിയത്. സംസ്ഥാനത്ത് 14 പേർക്ക് എക്‌സൈസ് മെഡൽ പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ നിന്ന് സാജിദ് കെ.പി ഉൾപ്പെട്ടത് മഞ്ചേരി, കാളികാവ് റേഞ്ച് പരിധിയിലെ ലഹരി മാഫിയക്കെതിരായ പ്രവർത്തന മികവിലാണ്. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗമായ സാജിദ് ഉൾപ്പെട്ട സംഘം ജില്ലയിലുടനീളം നിരവധി ലഹരിമരുന്ന് , കഞ്ചാവ് കേസുകൾ, മദ്യ മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിരുരുന്നു. ജില്ലയിലെ പ്രധാന കഞ്ചാവ് കടത്തുകാരനെ ദിവസങ്ങളോളം നിരീക്ഷിച്ച് 25 കിലോയോളം കഞ്ചാവുമായി പിടികൂടി 15 വർഷം കഠിനതടവ് നേടിക്കൊടുത്തത് സാജിദ് ഉൾപ്പെട്ട മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘമായിരുന്നു. കാരക്കുന്ന് പുലത്ത് സ്വദേശിയായ പത്തുമ്മ പരേതനായ കൊല്ലപറമ്പൻ അലവി എന്നിവരുടെ മകനാണ്. ഭാര്യ നാദിയ, മക്കൾ റിയ, റിദ്‌വാൻ, റിദ.