തിരൂരങ്ങാടി : നാലുനാൾ നീണ്ടുനിന്ന ദാറുൽഹുദാ ഇസ് ലാമിക സർവകലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിനകത്തും പുറത്തമുള്ള 27 യുജി സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ അഞ്ച് ഓഫ് കാമ്പസുകളിലെയും രണ്ടായരത്തിലധികം മത്സരാർത്ഥികൾ 260 മത്സരയിനങ്ങളിൽ ആറു വിഭാഗങ്ങളിലായി മാറ്റുരച്ചു. ജനറൽ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി കാമ്പസ് ഒന്നാം സ്ഥാനം നേടി. പറപ്പൂർ സബീലുൽ ഹിദായ രണ്ടാം സ്ഥാനവും ദാറുൽഹുദാ ഉർദു മീഡിയം മൂന്നാം സ്ഥാനവും നേടി. ഉർദു വിഭാഗത്തിൽ ദാറുൽഹുദാ ഉർദു കാമ്പസ് ഒന്നും കർണാടകയിലെ മാടന്നൂർ നൂറുൽഹുദാ രണ്ടും ദാറുൽഹുദാ വെസ്റ്റ് ബംഗാൾ കാമ്പസ് മൂന്നും സ്ഥാനങ്ങൾ നേടി. ബിദായ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി കാമ്പസ് ഒന്നും സബീലുൽ ഹിദായ പറപ്പൂർ രണ്ടും സ്ഥാനങ്ങൾ നേടി. തൂത ദാറുൽഉലൂം ദഅ് വാ കോളേജ് മൂന്നാ സ്ഥാനവും നേടി. ഊലാ വിഭാഗത്തിൽ യഥാക്രമം ദാറുൽഹുദാ യു.ജി കാമ്പസ് ഒന്നും ദാറുൽഹസനാത്ത് കണ്ണാട്ടിപ്പറമ്പ് രണ്ടും മാലിക് ദീനാർ തളങ്കര മൂന്നും സ്ഥാനങ്ങൾ നേടി. ഥാനിയ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി കാമ്പസ് ഒന്നും സബീലുൽഹിദായ പറപ്പൂർ രണ്ടും ഇസ് ലാഹുൽ ഉലൂം താനൂർ മൂന്നും സ്ഥാനങ്ങൾ നേടി. ഥാനവ്വിയ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി കാമ്പസ് ഒന്നും ദാറുൽഹുദാ നികസ് രണ്ടും സബീലുൽ ഹിദായ പറപ്പൂർ മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുഹമ്മദ് അസ് ലം പർവേസ് ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വി.സി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. കലാപ്രതിഭകൾക്കുള്ള ട്രോഫികൾ പി.വി അബ്ദുൽ വഹാബ് എം.പി വിതരണം ചെയ്തു.