police
രാജസ്ഥാൻ പൊലീസ് ടീമിനെതിരെ ആസാം റൈഫിൾസിന്റെ മുന്നേറ്റം

മലപ്പുറം: 67ാമത് ആൾ ഇന്ത്യാ ബി എൻ മല്ലിക് പോലീസ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യന്മാരായ ബി.എസ്.എഫിന് വിജയം. നിലമ്പൂർ എംഎസ്പി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാഗാലാന്റിനെയാണ് തോൽപിച്ചത്(2-1). ചാംപ്യന്മാരുടെ കളി കാഴ്ചവെച്ച ബിഎസ്എഫ് നോർത്ത് ഈസ്റ്റിന്റെ കരുത്തുമായെത്തിയ നാഗാലാന്റിനെ കഠിന പരിശ്രമത്തിലൂടെയാണ് വിജയം നേടിയത്. നാലാം മിനിറ്റിൽ തന്നെ ലിമ നാഗാലാന്റിനെ മുന്നിലെത്തിച്ചു. ഗോൾ വീണതോടെ ബി.എസ്.എഫ് മുറിവേറ്റ സിംഹത്തെപ്പോലെ ആഞ്ഞടിച്ചു. എന്നാൽ നാഗാലാന്റ് പ്രതിരോധത്തെ മറികടക്കാൻ 80ാംമിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. വിജയികളുടെ വിജയ ഗോൾ വീണത് ഇഞ്ച്വറി ടൈമിലായിരുന്നു. രണ്ടു ഗോളും നേടിയത് എസ്.എ നിലാംപർ ആണ്. മത്സരം കടുത്തതിനാൽ നാഗാലാന്റ് താരങ്ങൾ നാല് തവണയും ബിഎസ്എഫ് രണ്ട് തവണയും മഞ്ഞക്കാർഡ് കണ്ടു. ഡിവൈഎസ്പി എം പി മോഹനചന്ദ്രൻ, അസി. കമ്മാണ്ടന്റ് എ സക്കീർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഒഡീഷയും ഐടിബിപിയും ഓരോ ഗോളടിച്ച് സമനില പാലിച്ചു.