thirurangadi
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മോർച്ചറിക്ക് പിൻവശത്തെ മുറിച്ചിട്ട മരത്തടികൾക്ക് തീപിടിച്ചപ്പോൾ

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മോർച്ചറിക്ക് പിൻവശത്തെ മുറിച്ചിട്ട മരത്തടികൾക്ക് തീപിടിച്ചത് പരിഭ്രാന്തിയിലാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉണങ്ങിയ മരിച്ചില്ലകളിൽ നിന്നും തീ വലിയ മരത്തടികളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. ആളിക്കത്തിയ തീ ബൈപ്പാസ് റോഡരികിലെ സോളാർ ലൈറ്റ് പോസ്റ്റിലുണ്ടായിരുന്ന ബാറ്ററിയിലേക്കും പടർന്ന് പിടിച്ചു. മോർച്ചറിക്ക് പിൻവശത്തായി സ്ഥാപിച്ച ഇലക്ട്രിക് ട്രാൻസ്‌ഫോമറിലേക്ക് തീ പടർന്ന് പിടിക്കാതിരുന്നത് വലിയ അപകടം ഒഴിവായി. ആശുപത്രിയിലെത്തിയ കരാർ തൊഴിലാളികൾ അവരുടെ പ്രവർത്തികൾക്കായി തീയിടുകയായിരുന്നുവത്രെ. മോർച്ചറിക്ക് പിന്നിൽ സമാനമായി മാലിന്യങ്ങൾ കത്തിക്കുന്നതിനും പ്രതിഷേധമുണ്ട്.