തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും കരിപറമ്പ് കൊട്ടുവലക്കാട് താമസിക്കുന്ന ചാന്തു അബ്ദുറഹിമാൻ (68) ഇന്നലെ രാവിലെ 6.30 ന് ചെമ്മാട്- പരപ്പനങ്ങാടി റോഡിലെ കരിപറമ്പുവെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അപകടം നടന്നയുടനെ അബ്ദുറഹിമാനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ചെമ്മാട് കരിപറമ്പ് മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഹംസത്ത് (സൗദി), നൗഫൽ (ഖത്തർ), മുംതസ്. മരുമക്കൾ: ജുനൈസ്, ഖൈറുന്നിസ, ഉമ്മുഹബീബ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ചെമ്മാട് മഹല്ല് ജുമാമസ്ജിദിൽ കബറടക്കി.