മലപ്പുറം: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് വലിയ പദ്ധതികൾ ഇടംപിടിച്ചില്ല. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികൾക്കും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും വിവിധ പദ്ധതികൾ ജില്ലയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ പുതിയ പദ്ധതികൾ ഇടംപിടിച്ചിട്ടുണ്ട്. പരപ്പനങ്ങാടി ഹാർബറിന് കിഫ്ബിയിൽ ഭരണാനുമതി നൽകിയത് ധനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബഡ്ജറ്റിൽ ഇടംപിടിച്ച പദ്ധതിയാണിത്. പൊന്നാനി തുറമുഖ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്. പൊന്നാനി, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, അഴീക്കൽ തുറമുഖ വികസനത്തിനായി 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുസ്രിസ് മാതൃകയിൽ പൊന്നാനി ഇടംപിടിച്ചതും നേട്ടമാണ്. പ്രവാസിക്ഷേമം മുൻനിറുത്തിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷയേകുന്നതാണ്. നോർക്കയുടെ സാന്ത്വനം പദ്ധതിക്ക് 25 കോടിയും പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകാൻ 15 കോടിയും ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ മരിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കുമെന്നതും പ്രവാസികൾ ഏറെയുള്ള ജില്ലയ്ക്ക് ആശ്വാസമേകും. വ്യാവസായിക രംഗത്ത് ശ്രദ്ധേയമായ പദ്ധതികളൊന്നുമില്ലെന്നത് പോരായ്മയാണ്. എടരിക്കോട് മിൽസിന് പ്രഖ്യാപിച്ച മൂന്ന് കോടി രൂപ മാത്രമാണ് എടുത്തുപറയാനുള്ളത്. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ സമീപകാലത്തുണ്ടായ വർദ്ധന കണക്കിലെടുത്ത് ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി പ്രത്യേക ബ്ലോക്ക് നിർമ്മിക്കും. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് വകയിരുത്തിയ 56 കോടി രൂപ പൊന്നാനി, തൃശ്ശൂർ കോൾനിലങ്ങളുടെയും പാലക്കാട് കൃഷി നിലങ്ങളുടെയും വികസനത്തിന് വിനിയോഗിക്കും. കോഴിക്കോട് സർവകലാശാലയ്ക്ക് 25 കോടി രൂപയും മലയാളം സർവകലാശാലയ്ക്ക് 9 കോടിയും അനുവദിച്ചതാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് എടുത്തുപറയാനുള്ളത്. 14 മെഡിക്കൽ കോളേജുകൾക്കായി 232 കോടി രൂപ നീക്കിവച്ചത് മഞ്ചേരി മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിനടക്കം സഹായകമാവും. കോഴിക്കോട് സർവകലാശാലയിൽ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും മലയാളം സർവകലാശാലയുടെ ഭൂമിയേറ്റെടുക്കൽ നടപടി അടിയന്തരമായി പൂർത്തിയാക്കുമെന്നും പ്രഖ്യാപനമുണ്ട്. നിലമ്പൂർ - നഞ്ചൻകോട് റെയിൽപാത കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പരിഗണനയിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറത്തിന്
ടൗൺസ്ക്വയറില്ല
മലപ്പുറം ഗവ. വനിതാ കോളേജിന് കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി പി ഉബൈദുള്ള എം.എൽ.എ അറിയിച്ചു .മറ്റു പദ്ധതികൾക്കൊന്നും തുക അനുവദിച്ചിട്ടില്ല. പ്രധാനമായും മലപ്പുറം ടൗൺ സ്ക്വയർ നിർമ്മാണത്തിനായി രണ്ടുകോടി അനുവദിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
ഗവഃ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ടീച്ചർ എഡ്യൂക്കേഷന് മൂന്ന് കോടി
മലപ്പുറം ഗവഃ വനിതാ കോളേജ് കെട്ടിട നിർമ്മാണത്തിന് രണ്ടുകോടി
പൂക്കോട്ടൂർ പുൽപ്പറ്റ മൊറയൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി - അഞ്ച് കോടി
മലപ്പുറം കെ.എസ്.ആർ.സി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം രണ്ടാംഘട്ടത്തിന് ഒരുകോടി
ശാന്തിതീരം ബോട്ട് ജെട്ടി നിർമ്മാണത്തിന് ഒരുകോടി
കടലുണ്ടിപ്പുഴയ്ക്ക് കുറുകെ പുഴങ്കാവ് ചെക്ക്ഡാം നിർമ്മാണത്തിന് രണ്ടുകോടി
കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ഏടായിപ്പാലം ചെക്ക്ഡാം നിർമ്മാണത്തിന് മൂന്നുകോടി
ഇരുമ്പുഴി കരുമാഞ്ചേരിപറമ്പ് കുടിവെള്ള പദ്ധതിക്ക് ഒരുകോടി.
മൊറയൂർ ഹെൽത്ത് കോംപ്ലക്സ് നിർമ്മാണത്തിന് ഒരുകോടി
മലപ്പുറം കുടിവെള്ള പദ്ധതിക്ക് രണ്ടുകോടി
മേൽമുറി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് പത്ത് ലക്ഷം
ഏറനാടിന് സൗന്ദര്യം
അരീക്കോട് ടൗൺ സൗന്ദര്യവത്ക്കരണം രണ്ടാംഘട്ടത്തിന് മൂന്നുകോടി
ആര്യന്തൊടിക പാലം 21 കോടി
ചാലിയാറിന് കുറുകെ ഊർങ്ങാട്ടിരി - അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂർക്കനാട് നടപ്പാലത്തിന് മൂന്നുകോടി
സീതിഹാജി ഗവ, വി.എച്ച്.എസ്.എസ് കെട്ടിടത്തിന് മൂന്നുകോടി.
അരീക്കോട് താലൂക്കാശുപത്രി വികസന പ്രവർത്തനങ്ങൾക്ക് 25 കോടി
തേഞ്ഞിപ്പലത്ത്
ഫയർസ്റ്റേഷൻ
മൂന്നിയൂർ,ചേലേമ്പ്ര, പെരുവളളൂർ,തേഞ്ഞിപ്പലം പഞ്ചായത്തുകൾക്ക് വേണ്ടിയുളള കുടിവെളള പദ്ധതി നവീകരണം
തേഞ്ഞിപ്പലം ആസ്ഥാനമായി ഫയർ സ്റ്റേഷൻ
മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജുകളും പളളിക്കൽ വില്ലേജ് വിഭജിച്ച് കരിപ്പൂർ, പളളിക്കൽ വില്ലേജുകളും രൂപവത്കരിക്കും
മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം
വളളിക്കുന്ന് ആർട്സ് ആന്റ് സയന്സ് കോളേജ്
ചേളാരി ഒളകര റോഡിൽ കുമ്മൻതൊടി പാലം, വളളിക്കുന്ന് , അരിയല്ലൂർ വില്ലേജുകളെ ബന്ധിപ്പിക്കുന്ന മുദിയം പാലം നിർമ്മാണം , ഇരുമ്പോത്തിങ്ങൽ പാലം നിർമ്മാണം, ചേലേമ്പ്ര പുല്ലിപ്പുഴക്ക് കുറുകെ മുനമ്പക്കടവ് പാലം നിർമ്മാണം, ആനങ്ങാടി റെയിൽവേ മേൽപ്പാലം നിർമ്മാണം
ഇരുമ്പോത്തിങ്ങൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം
കടലുണ്ടി പുഴയിൽ ഉപ്പുവെളളം കയറാതിരിക്കാൻ തേഞ്ഞിപ്പലം, വളളിക്കുന്ന് പഞ്ചായത്തിലുമായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം
ആനങ്ങാടി ഫിഷ് ലാന്റിംഗ് സെന്ററിനോട് ചേർന്ന് മിനിഹാർബർ നിർമ്മാണം
മൂന്നിയൂർ പുഴയോര ടൂറിസം പദ്ധതി , തേഞ്ഞിപ്പലം പുഴയോര ടൂറിസം പദ്ധതി, വളളിക്കുന്ന് പുഴയോര ടൂറിസം പദ്ധതി, ചേലേമ്പ്ര പുഴയോര ടൂറിസം പദ്ധതി.
മുട്ടിയറ പളളി കളിയാട്ടക്കാവ് ക്ഷേത്രം നെറുങ്കൈതക്കോട്ട ക്ഷേത്രം പിൽഗ്രിം ടൂറിസം പദ്ധതി
പെരുവളളൂർ സി.എച്ച്.സിയിലേക്ക് ആവശ്യമായ തസ്തിക നിർണ്ണയം, പളളിക്കൽ പി.എച്ച്.സി സി.എച്ച്.സിയാക്കി ഉയർത്തലും ആവശ്യമായ തസ്തിക നിർണ്ണയവും
വെളിമുക്ക് ആയുർവേദ ആശുപത്രി, പെരുവളളൂർ ആയുർവേദാശുപത്രി, ചേലേമ്പ്ര ആയുർവേദാശുപത്രി, കൊടക്കാട് ആയുർവേദാശുപത്രി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം
കരിപ്പൂർ എയർപോർട്ട് പാക്കേജ് (എയർപോർട്ടുമായി ബന്ധപ്പെട്ട ഗ്രാമീണ റോഡുകൾ ബി.എം. ആന്റ് ബിസി ചെയ്തു നവീകരിക്കൽ)
കടലുണ്ടി പുഴയുടേയും ബാലാതിരുത്തിയുടേയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ
വളളിക്കുന്ന് പഞ്ചായത്തിലെ വിവിധ തോടുകൾ, തേഞ്ഞിപ്പലം,മൂന്നിയൂർ, പെരുവളളൂർ പഞ്ചായത്തുകളിലെ കിഴക്കന്തോട്, മൂന്നിയൂർ പഞ്ചായത്തിലെ മാന്തോട്, ചെർന്നൂർ ചാലി ,പാപ്പന്നൂർ ചാലി, ചേലേമ്പ്ര പഞ്ചായത്തിലെ കൊപ്രതോട്, മൂന്നുതോട്, പളളിക്കൽ പഞ്ചായത്തിലെ വിവിധ തോടുകൾ എന്നിവയുടെ സംരക്ഷണവും പുനരുദ്ധാരണവും
പെരുവളളൂർ നടുക്കര ജി.എൽ.പി സ്കൂൾ, ഒളകര ജി.എൽ.പി സ്കൂൾ, കരിപ്പൂർ ജിഎൽ.പി സ്കൂൾ, കുമ്മിണിപ്പറമ്പ് ജി.എൽ.പി സ്കൂൾ , കൂമണ്ണ ജി.എൽ.പി സ്കൂൾ, തേഞ്ഞിപ്പലം, കൊയപ്പ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം
ദേശീയപാതക്കരികിൽ കോഹിനൂരിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിർമ്മാണം, ആനങ്ങാടി മിനി ഹാർബർ നിർമ്മാണം, മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം
തിരൂരങ്ങാടിക്ക് നേട്ടം
എടരിക്കോട് സ്പിന്നിംഗ് മിൽ 3 കോടി രൂപ.
പരപ്പനങ്ങാടി ഹാർബർ കിഫ്ബി വഴി നടപ്പിലാക്കും.
തിരൂരങ്ങാടി മുട്ടിച്ചിറ റോഡ്
തിരൂരങ്ങാടി മൂഴിക്കൽ തടയണ നിർമ്മാണവും കടലുണ്ടിപ്പുഴയുടെ തിരൂരങ്ങാടി മണ്ഡലം ഭാഗത്തെ കര സംരക്ഷണവും.
ചെമ്മാട് കോഴിക്കോട് റോഡ് ഡ്രെയ്നേജ് നിർമ്മിച്ച് നവീകരിക്കൽ 50 ലക്ഷം രൂപ.
കൊഴിച്ചെന സ്പോർട്സ് ഹബ്ബ് നിർമ്മാണം.
വെന്നിയൂർ ജംഗ്ഷൻ വീതി കൂട്ടി നവീകരിക്കൽ.
തിരൂരങ്ങാടി ചോർപ്പട്ടി പമ്പ് ഹൗസ് മുതൽ ചെരുപാറ വരെ എക്സ്പ്രസ് കനാൽ നിർമ്മാണം.
പരപ്പനങ്ങാടി ന്യുകട്ടിൽ പുതിയ പാലം നിർമ്മാണം 40 ലക്ഷം രൂപ.
പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുത്തു നിർമ്മാണം.
പാലച്ചിറമാട് മുതൽ പുത്തൂർ വരെ ക്ലാരി തോട് ആഴം കൂട്ടി നവീകരിക്കൽ.
എടത്തുരിത്തിക്കടവ് പാലം നിർമ്മാണം 40 ലക്ഷം രൂപ.
പരപ്പനങ്ങാടി കെട്ടുങ്ങൽ മുതൽ ചെട്ടിപ്പടി ഫിഷറീസ് കോളനി വരെ കടൽ ഭിത്തി നിർമ്മാണം.
ഉള്ളണം കുടിവെള്ള പദ്ധതി.
തിരൂരങ്ങാടി മണ്ഡലത്തിലെ മോര്യാ കാപ്പ് നവീകരണം ഒരുകോടി രൂപ.
കീരനല്ലൂർ ടൂറിസം പദ്ധതി രണ്ടാംഘട്ട നിർമ്മാണം 20 ലക്ഷം രൂപ.
നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി .
തിരൂരങ്ങാടി അസാപ് സ്കിൽ പാർക്ക് നിർമ്മാണം.
ചെമ്മാട് മിനി ബൈപ്പാസ് നിർമ്മാണം.
തിരൂരങ്ങാടി ഹജൂർ കച്ചേരി പൈതൃക മ്യുസിയമാക്കൽ.
തിരൂരങ്ങാടി സയൻസ് പാർക്ക് നിർമ്മാണം.
കോട്ടയ്ക്കലിന്
പദ്ധതികളേറെ
കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 1.40 കോടി രൂപ അനുവദിച്ചതായിപ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം 40 ലക്ഷം
കോട്ടയ്ക്കൽ മിനി സിവിൽ സ്റ്റേഷൻ 40 ലക്ഷം
വളാഞ്ചേരി നഗരസഭ സമുച്ചയ നിർമ്മാണം 40 ലക്ഷം
ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 10 ലക്ഷം
മേൽമുറി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 10 ലക്ഷം
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പൂർത്തീകരണം പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം, പി.എച്ച്.സി. മുക്കിലപ്പീടിക റോഡ് അഭിവൃദ്ധിപ്പെടുത്തൽ, ദേശീയപാത 17 മുതൽ കുറ്റിപ്പുറം പി.ഡബ്ല്യു ഡി. റസ്റ്റ് ഹൗസ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ, പാറമ്മൽ പറങ്കിമൂച്ചിക്കൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ, കോട്ടയ്ക്കൽ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആധുനിക രീതിയിൽ നവീകരണം, ഇരിമ്പിളിയം പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മാണം, കൈതക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്, കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട നിർമ്മാണം, പൊന്മള ബഡ്സ് സ്കൂൾ, മാറാക്കര ബഡ്സ് സ്കൂൾ, എടയൂർ ബഡ്സ് സ്കൂൾ, കോട്ടയ്ക്കൽ ട്രഷറിക്ക് സ്വന്തമായ കെട്ടിടം, ഇരിമ്പിളിയം പുറമണ്ണൂർ ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടം, വളാഞ്ചേരി ഫയർ സ്റ്റേഷൻ എന്നീ പ്രവൃത്തികൾ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ബഡ്ജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
നിലമ്പൂരിന് ആശുപത്രി വികസനം
നിലമ്പൂർ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 30 കോടി രൂപ
മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് ഒന്നാം ഘട്ട പ്രവൃത്തികൾക്ക് 40 കോടി
മരംവെട്ടിച്ചാൽ കാരപ്പുറംമുണ്ട റോഡിന് 12 കോടി
ഉപ്പട ചെമ്പൻകൊല്ലി പള്ളിപ്പടി റോഡ് 5കോടി, കരുളായി വാരിക്കൽ ചുള്ളിയോട് റോഡ് 5 കോടി
നിലമ്പൂർ ഫയര്സ്റ്റേഷൻ കെട്ടിട നിർമ്മാണം 5 കോടി
നിലമ്പൂർ സബ്ട്രഷറി കെട്ടിട നിർമ്മാണം 3 കോടി
എടക്കര പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 2 കോടി
എടക്കര മരുത റോഡിൽ കെട്ടുങ്ങൽ പാലം 2 കോടി
എടക്കര ബൈപാസ് നിർമ്മാണം 4 കോടി
നിലമ്പൂരിൽ കോടതി സമുച്ചയം 6 കോടി
പൊന്നാനിക്ക് മുന്തിയ പരിഗണന
ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സ, സംരക്ഷണം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യംവയ്ക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാർക്ക് .പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി
പുതുപൊന്നാനി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടുകോടി
ചെറവല്ലൂർ ബണ്ട് റോഡ് സൈഡ് കെട്ടി ടാർ ചെയ്യാൻ അഞ്ച് കോടി
മാറഞ്ചേരി പഞ്ചായത്തിൽ വടമുക്കിനെയും തുറുവാണത്തെയും ബന്ധിപ്പിക്കുന്ന തുറുവാണം പാലത്തിന് എട്ട് കോടി
മാറഞ്ചേരി പുറങ്ങ് മഠത്തിൽ തോടിന് കുറുകെ വി.സി.ബി നിർമ്മാണത്തിന് 75 ലക്ഷം
മൂക്കുതല ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഉന്നത നിലവാരത്തിലുള്ള ഫുട്ബാൾ സ്റ്റേഡിയം നിർമ്മാണത്തിന് മൂന്ന് കോടി
കോക്കൂരിനെയും പാലക്കാട് ജില്ലയെയും ബന്ധിപ്പിക്കുന്ന കോക്കൂർ കാഞ്ഞിരത്താണി റോഡിന് അഞ്ച് കോടി
പെരിന്തൽമണ്ണക്ക് 13 പദ്ധതികൾ
മഞ്ഞളാംകുഴി അലി എം.എൽ.എ നിർദ്ദേശിച്ച 20 പദ്ധതികളിൽ 13 എണ്ണത്തിന് സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം. മൂന്നെണ്ണത്തിന് നാമ മാത്രമായ തുക വകയിരുത്തിയത് ഒഴിച്ചാൽ ബാക്കി പദ്ധതികൾ എല്ലാം നൂറ് രൂപയുടെ ടോക്കൺ പ്രൊവിഷനിലാണ് പരിഗണന. സർക്കാർ പിന്നീട് ഭരണാനുമുതി നൽകിയെങ്കിൽ മാത്രമാണ് ഈ പദ്ധതികൾ നടപ്പിലാക്കാനാവുക.
തുക അനുവദിച്ചവ:-
താഴെക്കോട് പള്ളിപ്പടി ബിഡാത്തി റോഡ് റബ്ബറൈസ് ചെയ്യൽ(40 ലക്ഷം)
ആനമങ്ങാട് മണലായ മുതുകുർശ്ശി റോഡ് റബ്ബറൈസ് ചെയ്യൽ(40 ലക്ഷം)
പെരുമ്പിലാവ് നിലമ്പൂർ റോഡിൽ റബ്ബറൈസ് ചെയ്യൽ(60 ലക്ഷം)
ടോക്കൺ പ്രൊവിഷനിലുള്ളവ
ഓരാടംപാലം മാനത്ത്മംഗലം ബൈപ്പാസ് നിർമ്മാണം (സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ)
ചെമ്മലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിട നിർമ്മാണം
മേലാറ്റൂർ പുത്തൻപള്ളി എം.ജി.എൽ.പി സ്കൂളിന് കെട്ടിട നിർമ്മാണം
താഴെക്കോട് വനിതാ ഐ.ടി.ഐ
വെട്ടത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിട നിർമ്മാണം
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം സ്റ്റേജ് പവലിയൻ നിർമ്മാണം തുതപ്പുഴക്ക് കുറുകെ കാളികടവ് പാലം നിർമ്മാണം
താഴെക്കോട് ആലിപ്പറമ്പ് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി ചെക്ക്ഡാം നിർമ്മാണം
ആലിപ്പറമ്പ് പഞ്ചായത്തിലെ മണലായ പോത്തൻകുഴിയിൽ തുതപ്പുഴയ്ക്ക് കുറുകെ ചെക്ക്ഡാം
മേലാറ്റൂർ പഞ്ചായത്തിലെ മണിയാണീരിക്കടവ് പാലത്തിന് താഴെ കല്ലടയിൽ ചെക്ക് ഡാം
മങ്കടയിൽ 3. 40 കോടിയുടെ പദ്ധതികൾ
മങ്കട മണ്ഡലത്തിലെ 20 പ്രവൃത്തികൾക്ക് 50 കോടി രൂപയുടെ ഭരണാനുമതിക്കുള്ള ശുപാർശ ബഡ്ജറ്റ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതായി ടി.എ അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു.
തത്വത്തിൽ അംഗീകാരമായവ-
പെരിമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിലെ നവീകരണത്തിന് 1.20 കോടി
ഉമ്മത്തൂർ ചാഞ്ഞാൽ കുറുവ റോഡിലെ ഭാഗങ്ങൾ ബിഎംബിസി ചെയ്യുന്നതിന് 60 ലക്ഷം
പരിയാപുരം അങ്ങാടിപ്പുറം, എറാംതോട് വലമ്പൂർ റോഡ് ബി.എം ബി.സി ചെയ്യാൻ 60 ലക്ഷം
കുറുവ പാലം നവീകരണത്തിന് 60 ലക്ഷം
വള്ളിക്കാപറ്റ ചിറ്റത്തുപ്പാറ പന്തലൂർ റോഡ് നവീകരണവുംകാവുംപുറത്ത് ഡ്രെയ്നേജ് പുതുക്കലിനുമായി 40 ലക്ഷം
ഉമ്മത്തൂർ ചാഞ്ഞാൽ കുറുവ റോഡ് 70 ലക്ഷം
ബഡ്ജറ്റ് പുസ്തകത്തിൽ നൂറ് രൂപയുടെ ടോക്കൺ പ്രൊവിഷനുള്ളതും ഫണ്ട് നീക്കിവയ്ക്കാത്തതുമായ പ്രവൃത്തികൾക്ക്, സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് മുൻഗണനാക്രമത്തിൽ ഭരണാനുമതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ടി.എ. അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു.