മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലാകെ 30,47,923 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 15,26,833 സ്ത്രീ വോട്ടർമാരാണ് . പുരുഷ വോട്ടർമാരുടെ എണ്ണം 15,21,090. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വണ്ടൂർ മണ്ഡലത്തിലും (21,0051), ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലുമാണ്(16,6320). ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളത് വണ്ടൂർ മണ്ഡലത്തിലാണ്(10,6587). ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 29,66,951 വോട്ടർമാരാണുണ്ടായിരുന്നത്.
വോട്ടർപട്ടിക താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവൽ ഓഫീസർമാർ, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ പരിശോധിക്കാം. വോട്ടർ പട്ടികയിൽ പേരില്ലാത്തവർ www.ceo.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ അപേക്ഷിക്കണം.