മലപ്പുറം: സർക്കാർ സബ്സിഡിയോടെ ഒരു കൂട്ടം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തുടങ്ങിയ ആട് ഫാം വിജയത്തിലേക്ക്. താനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആദ്യമായി പൊന്മുണ്ടം പഞ്ചായത്ത് ആറാം വാർഡിൽ അനുവദിച്ച ആട് ഫാം സംരംഭമാണ് വിജയഗാഥ രചിക്കുന്നത്. പൊന്മുണ്ടം ഹരിതം കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ആട് വളർത്തൽ യൂണിറ്റ് തുടങ്ങിയത്. യുവ സംരംഭകരുടെ ഈ പ്രസ്ഥാനം സർക്കാർ പിന്തുണയിൽ വിജയമായതിന്റെ സന്തോഷത്തിലാണ് താനൂർ ബ്ലോക്കിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും. ഒരു യൂണിറ്റിൽ 19 പെൺ ആടുകളും ഒരു ആൺ ഇനത്തിൽപ്പെട്ട ആടുമാണുള്ളത്. മലബാറി ഇനത്തിലു ള്ള തും ഫാൻസി മോഡലുകളായ ബീറ്റൽ, ജം നാ പ്യാ രി മു ത ലാ യ ആടുകളും ഫാമിലുണ്ട്. ആട് പരിപാലനത്തിൽ ശാ സ്ത്രീയ പ രിശീ ല നം നേ ടി യ എൻജി നീ യ റിംഗ് ബി രുദ മുള് ളവരും മറ്റ് ബിസിനസ്സുകൾ ചെയ്യുന്നവരുമായ അഞ്ചു യുവ സുഹൃ ത്തുക്കളാ ണ് സം രംഭത്തി ന് നേതൃ ത്വം നൽ കുന്നത്. നിലവിൽ ആടുകൾക്ക് ഭക്ഷണം നൽകുന്നതും പ രിപാ ലി ക് കുന്ന തും ഇവർ തന് നെ യാ ണ്. ജോലിക്കിട യിലും മൂന്നു തരത്തി ലു ള്ള ഷിഫ്റ്റായി ആടുകൾക്കൊപ്പം മുഴുവൻ സ മയ വും ഇവരു ടെ ശ്രദ്ധയുമുണ്ട്. യുവ സംരംഭകരുടെ ഫാം കാണുന്നതിനും ആടുകളുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ അറിയുന്നതിനും നിരവധി മൃഗ സ്നേഹികളും സ്വയം സംരംഭകരുമെത്തുന്നുണ്ടെന്ന് കൂട്ടായ്മ അംഗമായ സക്കീർ പൊന്മുണ്ടം പറഞ്ഞു. എൻ.മഹ്മൂദ്, എൻ. നൗഷീബ്, എൻ. അനസ്, കെ.സുഹൈ ൽ, ഷ ക്കീ ർ പൊ ന്മുണ്ടം എന്നിവരാ ണ് യുവ സം രംഭ കർ. സം സ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപ സബ്സി ഡി യാണ് ഇവരുടെ ഫാമിന് ലഭിച്ചത്്.