മലപ്പുറം: ഫെബ്രുവരി 18ന് രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത മാർച്ചിന് മുന്നോടിയായി മലപ്പുറം ദൂരദർശൻ ഓഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വിദ്യാർത്ഥി മാർച്ച് നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ച് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. സക്കീർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഐ.പി. മെഹറൂഫ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണപാൽ, എം. സജാദ്, സഖാവ് ഷൈബി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.