road
മേലേ പട്ടാമ്പിയിൽ നടക്കുന്ന നവീകരണ പ്രവർത്തനം

പട്ടാമ്പി: മേലെ പട്ടാമ്പി ജംഗ്ഷനിലെ പെരിന്തൽമണ്ണ റോഡിൽ സിഗ്‌നലിന് സമീപം ഇന്റർലോക്ക് കട്ട വിരിക്കൽ ആരംഭിച്ചു. 70 മീറ്ററോളം ദൂരമാണ് കട്ട വിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച്‌ റോഡിന്റെ ഉപരിതലം പൊളിച്ചുനീക്കൽ പുരോഗമിക്കുകയാണ്. ഇതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പട്ടാമ്പി - കുളപ്പുള്ളി പാതയിൽ മൂന്നിടങ്ങളിൽ കട്ട വിരിക്കൽ പ്രവർത്തി നേരത്തെ പൂർത്തിയാക്കിയതാണ്.
ഇതിന്റെ തുടർച്ചയാണ്‌ മേലെ പട്ടാമ്പിയിലും നടക്കുന്നത്. ജംഗ്ഷനിൽ ഒറ്റവരി പാതയിലാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. ഒരാഴ്ചക്കകം പ്രവർത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജംഗ്ഷനിലെ പാലക്കാട്‌ റോഡിൽ ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപണികൾ നടത്തിയിരുന്നു. എന്നാൽ പെരിന്തൽമണ്ണ റോഡിന്റെ ഭാഗം പാടെ തകർന്നുകിടക്കുകയാണ്. വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.