sarvakakshi-yogam
രാഷ്ട്രീയ പാർട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

പാലക്കാട്: ഹർത്താലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും അക്രമ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേയും കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.

ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയപ്പാർട്ടികളുടെ ജില്ലാ നേതാക്കളുമായി നടത്തിയ സർവകക്ഷിയോഗത്തിലാണ് തീരുമാനം.

ജില്ലയിലെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അക്രമ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അണികൾക്ക് കർശന നിർദേശം നൽകുമെന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിൽ നിയമപരമായ പരിഹാരം കാണുന്നതിനും സമാധാനപൂർണവും സൗഹൃദപരമായ അന്തരീക്ഷം ജില്ലയിൽ നിലനിർത്തുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും സഹകരണം വാഗ്ദാനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം ടി.വിജയൻ, ഒറ്റപ്പാലം സബ കളക്ടർ ജെറോമിക്ക് ജോർജ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഡി.വൈ.എസ്.പിമാർ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഫേട്ടോ (3) രാഷ്ട്രീയപ്പാർട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം