ചെർപ്പുളശ്ശേരി: നെല്ലായ - കുലുക്കല്ലൂർ ത്വരിത കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു. രാത്രിയിൽ പമ്പിംഗ് നടത്തുമ്പോഴാണ് പലയിടങ്ങളിലായി പൈപ്പ് പൊടി വെള്ളം പാഴാകുന്നത്. പമ്പിംഗിന്റെ ശക്തിക്കനുസരിച്ച് ആളുകൾ വെള്ളം ഉപയോഗിക്കാത്തതാണ് പൈപ്പുകൾ പൊട്ടാൻ കാരണം.
കഴിഞ്ഞ ദിവസം പേങ്ങാട്ടിരി റോഡരുകിലും, ഇ.എൻ.യു.പി സ്‌കൂളിന് സമീപത്തും അംബേദ്കർ കോളനിയിലും പൈപ്പ് പൊട്ടിയിരുന്നു. പ്രശ്‌നം ജല അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയായും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വേനൽ രൂക്ഷമായി കൊണ്ടിരിക്കെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധവും ശക്തമാണ്. രാത്രിയിൽ പമ്പിംഗ് നടത്തുന്നതിന് പകരം പകൽ പമ്പിംഗ് നടത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.
ഫോട്ടോ: പേങ്ങാട്ടിരിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു