soil
ഭരതമലക്കുന്നിലെ മണ്ണെടുത്ത ഭാഗം

നെന്മാറ: മേലാർകോട് വില്ലേജിലെ ജനവാസ മേഖലയായ ഭരതമലക്കുന്നിൽ നിന്ന് വ്യാപകമായി മണ്ണെടുക്കുന്നു. സ്വകാര്യ വ്യക്തി നേടിയെടുത്ത അനുമതിയുടെ മറവിലാണ് അനുവദനീയമായതിലും കൂടുതൽ മണ്ണെടുക്കുന്നത്. ഇത് പ്രദേശവാസികളുടെ വീടുകൾക്ക് ഭീഷണിയാകുമെന്ന് കാണിച്ച് മേലാർകോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകി. പുലച്ചെ മുതൽ രാവിലെ 10 മണിവരെയാണ് ജെ.സി.ബി ഉപയോഗിച്ച് വൻ തോതിൽ മണ്ണിടിചെടുക്കുന്നത്. പ്രതിദിനം 50 ലധികം ലോഡാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. മണ്ണ് കടത്തികൊണ്ടുപോകുന്നതിന് പോത്തുണ്ടി കനാലിന്റെ കാഡാ കനാലും മണ്ണിട്ട് മൂടിയിരുന്നു. വാഹനങ്ങൾ ഇതിലൂടെ കയറിയിറങ്ങിയാൽ കനാലിന്റെ ഭിത്തി തകർന്നുപോകുമെന്ന് കർഷകരും പറയുന്നു.