train
പി.കെ.ശശി എം.എൽ.എയുടെ നേതൃത്ത്വത്തിൽ ഷൊർണൂരിൽ ട്രെയിൻ തടഞ്ഞപ്പോൾ

ഷൊർണൂർ: ദേശീയ പണിമുടക്കിനെ തുടർന്ന് പി.കെ.ശശി എം.എൽ.എയുടെ നേതൃത്ത്വത്തിൽ ഷൊർണൂരിൽ കോയമ്പത്തൂർ- മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ മുക്കാൽ മണിക്കൂർ നേരം തടഞ്ഞിട്ടു. ഇന്നലെ രാവിലെ പത്തോടെയാണ് പ്രകടനമായെത്തിയ നൂറോളം പേർ ട്രെയിനിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതോടെ ഷൊർണൂരിലെത്തേണ്ട പല ട്രെയിനുകളും എത്താനും പുറപ്പെടാനും വൈകി. സി.പി.എം ഏരിയാ സെക്രട്ടറി എസ്.കൃഷ്ണദാസ്, എം.കെ.ജയപ്രകാശ്, റെയിൽവെ യൂണിയൻ നേതാവ് ആർ.ജി.പിള്ള എന്നിവർ നേതൃത്വം നൽകി.