ചെർപ്പുളശ്ശേരി: ശബരിമലയിൽ യുവതികളെ പ്രവേശിച്ചത് സർക്കാർ ഗൂഢാലോചനയുടെ ഭാഗമയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ആരോപിച്ചു. ആചാരലംഘനത്തിനെതിരെ ശബരിമല കർമ്മസമിതി തൂതയിൽ സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവതി പ്രവേശനം നടന്നാൽ താൻ ആത്മഹൂതി ചെയ്യുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നു ഇതു തെളിയിക്കാൻ വെല്ലുവിളിക്കുകയാന്നെന്നും ശശികല പറഞ്ഞു. തൂത ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നാമജപയാത്ര സംഗമനഗരിയിൽ സമാപിച്ചു. ദേശത്തെ ഗുരുസ്വാമിമാരായ വി.പത്മനാഭൻ നായർ, ഒ.ശങ്കരൻകുട്ടി നായർ, അപ്പുട്ടൻ എമ്പ്രാന്തിരി, സേതുനായർ, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് സ്വീകരിച്ചു. നഗരസഭ കൗൺസിലർ പി.ജയൻ അധ്യക്ഷത വഹിച്ചു. കെ.പ്രജീഷ്, പി.ബാലസുബ്രഹ്മണ്യൻ, പി.ജയപ്രകാശ്, കെ.എം.ശ്രീധരൻ, പി.പ്രതീഷ്, കെ.വിനോദ് എന്നിവർ സംസാരിച്ചു.