silpasala
ശില്പശാല ബാലസാഹിത്യകാരൻ എം.കൃഷ്ണദാസ് കാരാക്കുറുശ്ശി ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: ഇനി അമ്മമാരും കഥകൾ പറയണം, വീട്ടിലും സ്‌കൂളിലും. അമ്മൂമ്മക്കഥകളിലൂടെ വളർന്ന തലമുറയിൽ നിന്നുമാറി മൊബൈൽ സംസ്‌കാരത്തിലേക്കു മാത്രമായി ഒതുങ്ങുന്ന പുതിയ തലമുറകളിലെ അക്രമവാസനകളും മറ്റും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പല്ലാവൂർ ഗവ. എൽ.പി സ്‌കൂളിൽ തിരഞ്ഞെടുത്ത അമ്മമാർക്കായി കഥപറച്ചിൽ ശില്പശാല സംഘടിപ്പിച്ചു.

ഇനി എല്ലാ ദിവസവും അമ്മമാർ കുട്ടികൾക്ക് ഗുണപാഠ കഥകളും മൂല്യബോധകഥകളും പറഞ്ഞു കൊടുക്കണം. ഇതിനായി ആവശ്യമുള്ള കഥാപുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കാം. പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന അമ്മമാരെ സാർവദേശീയ വനിതാദിനത്തിൽ ആദരിക്കും.
വിദ്യാലയത്തിന്റെ തനത് പരിപാടിയായ അമ്മക്കൂട്ട് സമഗ്ര പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കഥവരമ്പത്തൂടെ ശില്പശാല സംഘടിപ്പിച്ചത്. ബാലസാഹിത്യകാരൻ എം.കൃഷ്ണദാസ് കാരാക്കുറുശ്ശി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എ.ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. എസ്.ജയ, ഡി.പ്രിയസൂന, വി.ആർ.സജിത, ഗിരിജ എം. ടിന്റു, ആർ.പ്രിയ, ടി.വി.പ്രമീള, ടി.ഇ.ഷൈമ എന്നിവർ സംസാരിച്ചു.