കൊല്ലങ്കോട്: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മുതലമട മേച്ചിറ ചന്ദ്രന്റെ മകൻ ബിജു (12) ആണ് സ്രാമ്പിചള്ളയിലെ കുളത്തിൽ വീണ് മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയ ബിജു സ്‌കൂളിൽ എത്തിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുളത്തിൽ വീണ കുട്ടിയെ നാട്ടുകാർ കരക്കെത്തിച്ച് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലമട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: ശാന്ത.