uparodam
അംബേദ്കർ കോളനിവാസികൾ കൊല്ലങ്കോട് ബ്ലോക്ക് ഓഫീസ് ഉപരോധിച്ചപ്പോൾ.

കൊല്ലങ്കോട്: മുതലമട അംബേദകർ കോളനിയിൽ സൗജന്യ കുടിവെള്ള കണക്ഷനും വീടും സ്ഥലവും ഇല്ലാത്തവർക്ക് അവയും നൽകുമെന്ന വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോളനി നിവാസികൾ ബ്ലോക്ക് ഓഫീസ് ഉപരോധിച്ചു.

ഒന്നരവർഷമായി വാഗ്ദാനം നൽയിട്ട്. ജനകീയ ആവശ്യങ്ങളുന്നയിച്ച് സമുദായ അംഗങ്ങൾ സമരം നടത്തിയിരുന്നു. സമരം നടത്തിയവരെ ഒഴിവാക്കി മറ്റുള്ളവർക്ക് കുടിവെള്ള കണക്ഷൻ നൽകിയതായും സ്ഥലവും വീടും നൽകാതെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്. ഉപരോധം നടത്തിയവരുമായി അധികൃതർ ചർച്ച നടത്തിയതിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

അംബേദ്കർ കോളനിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പട്ടികജാതിവർഗ വികസന വകുപ്പും വിവിധ വകുപ്പുകളും ജനപ്രതിനിധികളും സംയുക്തമായി നടത്തിയ അദാലത്തിലെ അപേക്ഷകളും പ്രൊമോട്ടർമാർ മുഖേന ലഭിച്ച അപേക്ഷയും പരിശോധിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പട്ടിക ജാതി-വർഗ വികസന ഓഫീസർ മനോഹരൻ പറഞ്ഞു.

ഇതിൽ അർഹരായവരുടെ ലിസ്റ്റ് ജില്ലാ പട്ടിക ജാതി-വർഗ വികസന ഓഫീസർക്ക് അയച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അർഹരായവർക്ക് ആനുകൂല്യം ലഭ്യമാകും. വിട്ടുപോയവർക്ക് പ്രോമോട്ടർ മുഖേന സാദ്ധ്യാത ലിസ്റ്റ് എടുക്കും. കുടിവെള്ള പദ്ധതിയും സൗജന്യ കണക്ഷനും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പരിശോധിച്ച് ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.