വടക്കഞ്ചേരി: കണ്ണമ്പ്ര കൊന്നഞ്ചേരിയിൽ ആർ.എസ്.എസ് പ്രവർത്തകനായ ഷിജുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. ആയക്കാട് കൊന്നഞ്ചേരി നെടുകതറ വീട്ടിൽ സന്തോഷ് (32), ആയക്കാട് തച്ചൻകുന്ന് നിതിൻ (30), കൊന്നഞ്ചേരി കുന്നങ്കാട് ഷിബു (25), ആയക്കാട് കൊന്നഞ്ചേരി കുന്നങ്കാട് സുഭാഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരിയിൽവച്ച് ആർ.എസ്.എസ് പ്രവർത്തകനായ കിഴക്കുമുറി ഷിജു (29) വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. അമ്മയ്ക്ക് മരുന്ന് വാങ്ങുവാനായി ടൗണിൽ പോയി മടങ്ങിവരുന്നതിനിടെ കൊന്നഞ്ചേരി ലക്ഷ്മി കല്യാണമണ്ഡപത്തിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കോടതിവളപ്പിൽവച്ച് സി.പി.എം ലോക്കൽ സെക്രട്ടറിയെ വ്യക്തിവൈരാഗ്യം മൂലം അയൽവാസിയായ ശിവദാസ് ആക്രമിച്ചിരുന്നു. ഇതിന് ശേഷം സമീപത്തെ ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക അക്രമങ്ഹളാണ് നടക്കുന്നത്.