ചെർപ്പുളശ്ശേരി: ചളവറയിൽ കെട്ടിട നിർമ്മാണത്തിനിടെ താൽകാലികമായി സ്ഥാപിച്ച കോണിയിൽ നിന്ന് വീണ് യുവതി മരിച്ചു. ചളവറ മനക്കത്തൊടി വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സതി (38) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ രാത്രി 11.30 ടെയാണ് മരണം സംഭവിച്ചത്. മക്കൾ: സുമിത, സുജീഷ, സുജിത്.