അകത്തേത്തറ: ഉമ്മിനി ഗവ. ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്തിന്റെയും അകത്തേത്തറ പഞ്ചായത്തിന്റെയും സമഗ്ര ശിക്ഷാ അഭിയാന്റെയും സഹായത്തോടെ സജ്ജീകരിച്ച ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു സുരേഷ് നിർവഹിച്ചു. ഉദ്യാന നിർമ്മാണത്തിന് നേതൃത്വം നൽകിയ സ്‌കൂളിലെ അധ്യാപിക ശ്രീകല.കെ.ഇ.ക്ക് കണിക്കൊന്ന വൃക്ഷത്തൈ നൽകിയാണ് ഉദ്ഘാടനം ചെയ്തത്. പഠനോത്സവത്തിന്റെ ഉദ്ഘാടനം പാലക്കാട് ബി.പി.ഒ ശിവപ്രസാദ്.എം.ആർ നിർവഹിച്ചു.
തുടർന്ന് പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പി.ടി.എ.ജനറൽ ബോഡി യോഗവും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ജയകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി രേഖ.കെ.റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുനിത.എസ്, മെമ്പർ കുഞ്ഞുലക്ഷ്മി, പി.ടി.എ വൈസ് പ്രസിഡന്റ് ശിവരാമൻ.സി, കൃഷി ഓഫീസർ ബിന്ദു, മാതൃസംഘം പ്രസിഡന്റ് ലില്ലി ഷെയ്ൻ, എസ്.എം.സി ചെയർപേഴ്‌സൺ ജ്യോതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി.വിജയലക്ഷ്മി സ്വാഗതവും ദീപ.കെ.വി.നന്ദിയും പറഞ്ഞു.