മലമ്പുഴ: മണ്ഡലത്തിലെ നീറുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാതെ ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി ഓബിസി വിഭാഗം ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ. മലമ്പുഴ റിംഗ് റോഡ് യാഥാർത്ഥ്യമാക്കുക. കാട്ടാന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, റെയിൽഫെൻസിംഗ് യാഥാർത്ഥ്യമാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക, പ്രളയ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കുന്നത് അവസാനിപ്പിക്കുക, പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളവർക്ക് അനുകൂല്യ വിതരണത്തിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കുക, ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 300 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.യു.ഡബ്ലൂ.സി

മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റെ രതീഷ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എ.രാമസ്വാമി ഉപവാസം ഉദ്ഘാടനം നിർവഹിച്ചു. കെ.സി.പ്രീത്, എം.ഹരിദാസ്, ആർ.വിഷ്ണുദാസ്, സതീശൻ വട്ടപ്പാറ, ഇ.വി.കോമളം, എ.തോമസ്, എസ്.രമേഷ്, നിജീഷ് മലമ്പുഴ, പ്രജോഷ്, ടി.ആർ.ഗിരിഷ്, ഷിജുമോൻ.എം, കോമളം രാമകൃഷ്ണൻ, ടി.ആർ.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.