കൊല്ലങ്കോട്: പ്രളയത്തിൽ തകർന്ന പറമ്പിക്കുളം ഡാമിന്റെ താഴെയുള്ള പാലത്തിന്റെ പുനർ നിർമ്മാണം വൈകുന്നു. എർത്ത് ഡാം, അഞ്ചടി, പൂപ്പാറ കോളനികളിലെ ആളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും മെല്ലപ്പോക്ക് നയം മൂലമാണ് നിർമ്മാണം വൈകുന്നതെന്ന് കോളനിവാസികൾ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവർത്തനമോ സഹായമോ കാര്യക്ഷമമായി ഇതുവരെ ലഭ്യമായിട്ടില്ല. വനംവകുപ്പിന്റെ കീഴിൽ തൊഴിലുറപ്പ്
ജോലി ചെയ്തിരുന്നവർക്ക് അടുത്ത കാലത്തായി ജോലി നൽകാതിരിക്കുന്നതും വനവാസികളെ ദുരിതത്തിലാക്കുന്നു.
പറമ്പിക്കുളം ഡാമിനോട് ചേർന്ന പ്രദേശത്തുള്ള മണ്ണിടിച്ചിലും പാതകൾക്കും ഡാമിനും ഭീഷണിയായി തുടരുന്നു. തകർന്ന പാലം ഉടൻ പുനർനിർമ്മാണം നടത്താതിരുന്നാൽ ഇവിടെ താമസിക്കുന്നരോടൊപ്പം വിനോദ സഞ്ചാരികൾക്കും ഏറെ ബുദ്ധിമുട്ട് നേരടേണ്ടി വരും.
ഇപ്പാൾ പറമ്പിക്കുളം ഡാമിന് മുകളിലുടെയാണ് പലരും യാത്ര ചെയ്യുന്നത്. തമിഴ്‌നാട് സർക്കാറിന്റെ നിയന്ത്രണത്തിലാണ് ഡാം. സുരക്ഷയുടെ പേരിൽ ഡാമിന് മുകളിലുടെയുള്ള യാത്ര തുടരേണ്ടെന്ന ഉത്തരവുണ്ടായാൽ കോളനിവാസികൾ ദുരിതത്തിലാകും.
പ്രളയത്തിൽ തകർന്ന പറമ്പിക്കുളം എർത്ത് ഡാം കോളനിയിലേക്കുള്ള പാലം