തിരുവല്ല: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ സംഘടനകളുടെ ആഗോള കൂട്ടായ്മയായ യൂണിവേഴ്‌സൽ കോൺഫെഡറേഷന്റെയും ഷില്ലോഗ് ശ്രീനാരായണ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രളയബാധിതർക്ക് ധനസഹായ വിതരണം നടത്തി. റിട്ട. പ്രൊഫ.ഡോ.പി.കെ. സാബു ഉദ്ഘാടനം ചെയ്തു. ഇടിഞ്ഞില്ലം മോഹൻ ബ്രദേഴ്‌സ് ഷോറൂം അങ്കണത്തിൽ നടന്ന യോഗത്തിൽ കോൺഫെഡറേഷൻ പ്രസിഡന്റ് വി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേന്ദ്രബാബു, കെ.എൻ.ബാബു, എൻ.എൻ.ജി.സി.സി പ്രസിഡന്റ് എം.കെ.മോഹനൻ, മോഹൻകുമാർ എന്നിവർ സംസാരിച്ചു.