signing
അജൈവ മാലി​ന്യങ്ങൾ ഗ്രാമപഞ്ചായതിന് കൈമാറുന്നതിന്റെ കരാർ ഉടമ്പടി ഒപ്പ് വയ്പ്പിക്കു​ന്ന എൻ.എസ്സ്. എസ്സ് വോളന്റിയേഴ്‌സ്‌

തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രദേശശത്തെ വീടുകളിൽ നിന്നും അജൈവ/ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 2019 ജനുവരി 1 മുതൽ ഏർപ്പാടായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് പറഞ്ഞു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനും ആജൈവ മാലിന്യങ്ങൾ മാസത്തിൽ ഒരുതവണ വീതം വീടുകളിൽ നിന്നും ശേഖരിക്കുന്നതിനും, ശേഖരിക്കുന്നവ തിരുവല്ല ക്രിസ്സ് ഗ്‌ളോബലിന് കൈമാറുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. ആയതിന്റെ പ്രഥമ വിവര ശേഖരണം ഗൃഹസന്ദർശനം നടത്തി പഞ്ചായത്ത് പൂർത്തീകരിച്ചു. പറന്തൽ മാർ ക്രിസ്റ്റോസ്റ്റം ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം കുട്ടികളോടൊപ്പം കുടുംബശ്രീ വാളണ്ടിയേഴ്‌സ്, ഹരിത കർമസേന പ്രവർത്തകർ എന്നിവർ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സർവേ പൂർത്തീകരിച്ചത്. ഇതിന്റെ ഭാഗമായി പ്‌ളാസ്റ്റിക് സാധനങ്ങൾ, കുപ്പിച്ചില്ല്, എൽ.ഇ.ഡി ബൾബുകൾ, ട്യൂബുകൾ, സി.എഫ്,എൽ, ലതർ ഉൽപ്പന്നങ്ങൾ എന്നിവ വീടുകളിൽ നിന്നും ശേഖരിക്കുന്നതാണ്. വ്യാപാര കേന്ദ്രങ്ങൾ, കല്യാണ മണ്ഠപങ്ങൾ, ബഹുനിലക്കെട്ടിടങ്ങൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങൾ, 100 സ്‌ക്വയർ മീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾ എന്നിവയുടെ ഉടമസ്ഥരോ, താമസക്കാരോ, ജൈവ/ജൈവേതര മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കുകയും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.