c
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന സദസ് കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കോൺഗ്രസിന്റെ നേതൃത്വത്തിൽ നവോത്ഥാന സദസ് നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. നിരണം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജേക്കബ് പി.ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, അനിൽ കെ.വർഗീസ്, ബഞ്ചമിൻ തോമസ്, വി.ടിപ്രസാദ്, ജോളി ഈപ്പൻ, എൻ.എ.ജോസ്, സലിം, മത്തായി ഐപ്പ്, ഷാഹുൽ ഹമീദ്, ജോൺ വയലായിൽ, വർഗീസ് എം.അലക്സ് എന്നിവർ സംസാരിച്ചു.