sabarimala

ശബരിമല : ഒരാഴ്‌ചയോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൊലീസ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. ഡിസംബർ 24ന് മലകയറ്റം പൂർത്തിയാക്കാനാവാതെ മടങ്ങിയ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്തശേഷം ഇരുവരെക്കുറിച്ചും ഒരു വിവരവും ഇല്ലായിരുന്നു. ഇരുവരെയും കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അണിയറയിൽ നടന്നത്

കോട്ടയം എസ്.പി ഹരിശങ്കറിന് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല

എറണാകുളം-കോട്ടയം അതിർത്തി പ്രദേശത്തെ പല രഹസ്യ കേന്ദ്രങ്ങളിൽ യുവതികളെ താമസിപ്പിച്ചു.

എല്ലാ കേന്ദ്രങ്ങളിലും വനിതാ പൊലീസിന്റെ സുരക്ഷ

യുവതികളെ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല.

ഫോൺ ഉപയോഗിക്കുന്നതിനു പോലും നിയന്ത്രണം

ചൊവ്വാഴ്ച വൈകിട്ട് വനിതാമതിൽ അവസാനിച്ചതിന് പിന്നാലെ യുവതീപ്രവേശത്തിന് സർക്കാരിന്റെ അന്തിമ അനുമതി

ചൊവ്വാഴ്‌ച രാത്രി തന്നെ പൊലീസ് യുവതികളുമായി എരുമേലിയിലും തുടർന്ന് പമ്പയിലും എത്തി.

ദർശന സമയം ചോരാതിരിക്കാൻ കർശനമായ മുൻകരുതൽ.

മലകയറുന്ന യുവതികളെ മഫ്തിയിൽ അനുഗമിക്കാൻ പൊലീസിന്റെ തീരുമാനം

സുരക്ഷാവലയത്തിൽ കറുപ്പുവേഷത്തിൽ ഏഴ് പൊലീസുകാരും പൊലീസ് നിർദ്ദേശിച്ച ആറ് പുരുഷന്മാരും.

രണ്ടാംവലയമായി അഞ്ച്പൊലീസുകാരും

നേരം പുലർന്നശേഷം മല കയറാമെന്നും മാദ്ധ്യമങ്ങളെ അറിയിക്കണമെന്നും യുവതികൾ

പൊലീസ് അത് നിരാകരിച്ചു.

പുലർച്ചെ 3.48ന് യുവതികൾ സന്നിധാനത്ത്

3.50ന് ദർശനം പൂർത്തിയാക്കി ഉടൻ മലയിറക്കി.

യുവതീ ദർശനത്തിന്റെ വീഡിയോ പൊലീസുകാർ ഫോണിൽ ചിത്രീകരിച്ചു.

ദർശനത്തിനു ശേഷം വാട്സ്ആപ്പിലൂടെ യുവതികൾ വീഡിയോ പുറത്തുവിട്ടു