പന്തളം : പൂവനശ്ശേരിൽ (ഗോകുലം) റിട്ട. ഗവ.യു.പി.എസ് ഇടക്കുന്നം ഹെഡ്മാസ്റ്റർ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ സി.കുസുമകുമാരി (79-റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ്. ഹൈസ്കൂൾ,ചൂരക്കോട്,അടൂർ) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. പെരുന്ന പൂവപ്പള്ളിൽ കുടുംബാംഗമാണ്. പന്തളം ബോയ്സ്, പെരുമ്പുളിയ്ക്കൽ, പെരുന്ന, കാവാലം എൻ.എസ്.എസ്. ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ മിനി പി.ജി (ഹെഡ്മിസ്ട്രസ് എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ, പെരുന്ന) ലീന പി.ജി. (എഞ്ചിനീയർ, അബുദാബി), ഗോപകുമാർ പി.ജി (ബോട്സ്വാന). മരുമക്കൾ : ഹരികുമാർ ജി. വെണ്ണിക്കുളം ( റിട്ട. സീനിയർ സൂപ്രണ്ട്,കെ.എസ്.ഇ.ബി), മോഹൻകുമാർ ഡി. ഇളമണ്ണൂർ (അബുദാബി), ശാരിക എസ്., മുടിയൂർക്കോണം (ബോട്സ്വാന).