പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ദിനാഘോഷത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവർഗ കോളനി സന്ദർശനവും അവശത അനുഭവിക്കുന്നവർക്കായി കൈനീട്ടം പദ്ധതിയും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കുമ്പഴ പനംതോപ്പിൽ നടത്തി. ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി അലക്‌സാണ്ടറുടെ അദ്ധ്യക്ഷത വഹിച്ചു. എ.സുരേഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, അറഫാ ഇസ്മായേൽ, അജേഷ് കോയിക്കൽ, മുരളിപനംതോപ്പ്, അനുവർഗീസ്, സോമൻ പനംതോപ്പ്, രാജു നെടുവേലിമണ്ണിൽ, പൊന്നമ്മ സോമൻ, സുലോചന രാജൻ, മണി സുരേന്ദ്രൻ, ബിൻസി മാത്യു എന്നിവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിയുടെ കോളനി സന്ദർശനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കൈനീട്ടം. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുക അവർക്ക് എല്ലാമാസവും മറ്റ് ആനുകൂല്യങ്ങൾ ഇല്ലെങ്കിൽ കൈനീട്ടം എല്ലാ മാസവും നൽകാൻ ശ്രമിക്കുമെന്ന് ബാബു ജോർജ്ജ് പറഞ്ഞു.