p

തിരുവല്ല: ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പുഷ്പമേളയുടെ പ്രവർത്തനോദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവ്വഹിച്ചു. പ്രസിഡന്റ് ടി.കെ.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സാം ഈപ്പൻ, ജനറൽ സെക്രട്ടറി ഇ.എ.ഏലിയാസ്, ട്രഷറർ ബേബി സ്കറിയാ ടൈറ്റസ്, ബിനു വി.ഈപ്പൻ, ബിജു ലങ്കാഗിരി, ആർ.കെ.നായർ, സെബാസ്റ്റ്യൻ കാടുവെട്ടൂർ എന്നിവർ പ്രസംഗിച്ചു.