sob-v-m-thomas

വള്ളംകുളം: പേരാലുംമൂട്ടിൽ കുടുംബാംഗം കോഴിമല വാഴുവേലിൽ (കണ്ടത്തിൽ) വി.എം. തോമസ് (കൊച്ചായൻ ബാബു - 62) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് നെല്ലിമല മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആച്ചിയമ്മ വള്ളംകുളം കണ്ടത്തിൽ കുടുംബാംഗം. മക്കൾ: മാമ്മൻ, വർഗീസ്, അശ്വതി. മരുമക്കൾ: സൈബിൾ, ബിജി, റോബിൻ റോയി.
ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വള്ളംകുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കുമ്പനാട് നാഷണൽ ക്ലബ് സെക്രട്ടറി, കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം, പേരാലുംമൂട്ടിൽ കുടുംബയോഗം ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ ഇരവിപേരൂർ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും.